ഡീസല്‍ മോഷ്ടിച്ച ഡ്രൈവര്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി.

തിരുവനന്തപുരം: ഡീസല്‍ മോഷണം നടത്തിയ ഡ്രൈവര്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി. പോലീസില്‍ പരാതി നല്‍കി. കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ ഡീസല്‍ പമ്പിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ആര്‍.എന്‍.സി. 352-ാം നമ്പര്‍ ബസില്‍നിന്ന് ബുധനാഴ്ച (18.01.2023) രാവിലെ അഞ്ചിന് 10 ലിറ്റര്‍ കന്നാസിലേക്ക് ഡീസല്‍ മോഷ്ടിച്ച കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ എസ്. സലിമിനെതിരേ കൊല്ലം അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കെ.എസ്.ആര്‍.ടി.സി. അറിയിച്ചു.

മോഷണം നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ട പമ്പ് ഓപ്പറേറ്റര്‍ ദീപു വിശാഖന്‍ ഇയാളെ പിടികൂടി മേല്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സലിം കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്നു പോലീസിനെ വിളിച്ചു. പോലീസ് എത്തിയപ്പോള്‍ ഇയാള്‍ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →