ലൈഫ് ഭവനപദ്ധതി: ഗുണഭോക്തൃ സംഗമം നടത്തി

ചോറോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി 2020 ജനറൽ വിഭാഗത്തിൽപ്പെട്ടവരുടെ ഗുണഭോക്തൃ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

എല്ലാ ഭവനരഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് ഭവനപദ്ധതി. സ്വന്തമായി ഭൂമിയില്ലാത്ത ഭവന രഹിതർ, വാസയോഗ്യമല്ലാത്ത ഭവനമുള്ളവർ, തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ പുറമ്പോക്കിലോ താല്കാലിക ഭവനമുള്ളവർ, ഭൂമിയുള്ള ഭവനരഹിതർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

ചടങ്ങിൽ വൈസ് പ്രസിഡന്റ് രേവതി പെരുവണ്ടിയിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ ശ്യാമള പൂവേരി, മധുസൂദനൻ, നാരായണൻ സി, പഞ്ചായത്ത്‌ അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, മനീഷ് കുമാർ, റീന പി.പി, പുഷ്പ മഠത്തിൽ, ലളിത എൻ ടി കെ, പഞ്ചായത്ത്‌ സെക്രട്ടറി നിഷ എൻ തയ്യിൽ, നിർവ്വഹണ ഉദ്യോഗസ്ഥരായ വിപിൻ കുമാർ, വിനീത എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →