ബഫര്‍സോണ്‍ മൂന്നംഗ ബെഞ്ചിന്

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റേതാണു തീരുമാനം. ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയത് മൂന്നംഗ ബെഞ്ചായിരുന്നു. പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും. കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. നേരത്തെയുള്ള വിധിയിലെ ചില നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യുമെന്ന സൂചന നല്‍കിയ കോടതി, അപാകതകള്‍ പരിഹരിക്കുമെന്നു വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →