ചമ്പക്കുളം ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് പൊതു ശൗചാലയം നിര്‍മിക്കുന്നു

ആലപ്പുഴ: ചമ്പക്കുളം ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് പൊതു ശൗചാലയം നിര്‍മിക്കുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മാണം. ഇതിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

ചമ്പക്കുളം ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പൊതു ശൗചാലയം വേണമെന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ചമ്പക്കുളം ബസ് സ്റ്റാന്റിലേക്കും അടുത്തുള്ള ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ സ്റ്റാന്റ്, ക്ഷേത്രം തുടങ്ങിയിടങ്ങളിലേക്കുമായി ഒട്ടേറെ പേരാണ് ഇവിടെ ദിവസവും എത്തുന്നത്. എന്നാല്‍ പ്രാഥമിക കാര്യങ്ങള്‍ക്കായി പൊതുവായ സംവിധാനം ഇതുവരെ ഇവിടെയില്ല.
 date

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →