ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: ഒരു സ്കൂളിന്റെ സംപ്രേഷണം പൂർത്തിയായി

ജില്ലയിൽ നിന്ന് ഇനി 4 സ്കൂളുകൾ

പൊതുവിദ്യാലയ മികവുകൾ പങ്കുവെയ്ക്കുന്ന കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ ജില്ലയിലെ ഒരു സ്കൂളിന്റെ സംപ്രേഷണം ഇതുവരെ പൂർത്തിയായി. അക്കാദമിക രംഗത്തെ മികവുകൾക്കൊപ്പം കലാ-കായിക രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ വിദ്യാലയ ഇടപെടലുകളും എല്ലാം ഈ ഷോയിൽ അവതരിപ്പിക്കപ്പെടുകയും വിലയിരുത്തകയും ചെയ്യുന്നു. മറ്റ് വിദ്യാലയങ്ങക്ക് മാതൃകയാക്കാവുന്നതും പുത്തൻ ആശയങ്ങൾ നൽകുന്നതുമായ ഒട്ടനവധി അവതരണങ്ങളാണ് ഹരിത വിദ്യാലയം ഷോയിലൂടെ കാണികളിലേയ്ക്ക് എത്തുന്നത്.

എല്ലാ ദിവസവും വൈകിട്ട് 07 മണിക്കാണ് കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഈ ഷോയുടെ സംപ്രേഷണം. സംസ്ഥാനത്തെ ആയിരത്തിലധികം മികച്ച വിദ്യാലയങ്ങളിലെ അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങളാണ് ഷോയിൽ പങ്കെടുക്കുന്നത്. ഹരിതവിദ്യാലയത്തിൽ ജില്ലയിൽ നിന്ന് 5 സ്കൂളുകളാണ് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. നേരത്തെ സെന്റ് ജോസഫ് എച്ച് എസ് എസ് മതിലകത്തിന്റെ ഷോയിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. തുടർന്ന് 20/01/2023 ന് മാതാ ഹൈസ്കൂൾ മണ്ണംപേട്ട, 29/01/2023 സി എൻ എൻ ജി എൽ പി എസ് ചേർപ്പ്, 10/02/2023 ജി എൽപി എസ് കോടാലി, 19/02/2023 എൽ എഫ് സി ജി എച്ച് എസ് എസ് ഇരിങ്ങാലക്കുട എന്നീ വിദ്യാലയങ്ങൾ ഷോയിൽ പങ്കെടുക്കും. 

രാജ്യത്തെ ആദ്യത്തേതും ഏറ്റവും ബൃഹത്തായതുമായ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിത വിദ്യാലയത്തിന്റെ മുഴുവൻ എപ്പിസോഡുകളും www.hv.kite.kerala.gov.in ൽ ലഭ്യമാണ്.

Share
അഭിപ്രായം എഴുതാം