മാനന്തവാടി: ഒരാളുടെ മരണത്തിനിടയാക്കിയ തൊണ്ടര്‍നാട്ടെ കടുവയെ കണ്ടെത്തി പിടികൂടാനായി കാമറകളും കൂടുകളും സ്ഥാപിച്ചു.
പുതുശ്ശേരിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഭാഗത്താണ് കൃഷ്ണഗിരിയില്‍ നിന്നെത്തിച്ച കൂടുകള്‍ സ്ഥാപിച്ചത്.
കടുവയുടെ നീക്കം നിരീക്ഷിക്കാനായി കാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. തൊണ്ടാര്‍നാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് പുതുശ്ശേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ജനങ്ങള്‍ ജാഗ്രതപാലിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ വിദ്യാലയങ്ങളില്‍നിന്നും മുഴുവന്‍ വിദ്യാര്‍ഥികളെയും വാഹനത്തിലാണ് വീടുകളിലെത്തിച്ചത്.

