ഇ-വേസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ചു

ശുചിത്വ മിഷന്റെയും ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഹരിത ഓഫീസ് ക്യാമ്പയിന്റെ ഭാഗമായി ദാരിദ്ര്യ ലഘുകരണ വിഭാഗം ഓഫീസ് കോംപ്ലക്‌സിലെ ഓഫീസുകളില്‍ നിന്ന്  ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്തു. 400 കിലോ ഗ്രാം ഇ-മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിക്ക്  കൈമാറിയത്. സിവില്‍ സ്റ്റേഷനില്‍ നടന്ന ഇ-വേസ്റ്റ് ഡ്രൈവ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ദാരിദ്ര്യ  ലഘുകരണ വിഭാഗം, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, പി.എം.ജി.എസ്.വൈ, ശുചിത്വ മിഷന്‍ ഓഫീസുകള്‍ ക്യാമ്പയിന്റെ ഭാഗമായി. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ദീപ, പ്രോഗ്രാം ഓഫീസര്‍ എ. ഷരീഫ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പി. ഹാറൂണ്‍ അലി, ഷാജുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →