ജോഷിമഠ്: ജോഷിമഠിൽ വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ കണ്ടതിന് തൊട്ടുപിന്നാലെ തപോവൻ പദ്ധതിയടക്കം, പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് ആക്കം കൂട്ടിയ എൻടിപിസി ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ സജീവമായി തുടരുന്നതിന്റെ തെളിവുകൾ മാധ്യമങ്ങൾക്ക് കിട്ടി
ശങ്കാരാചാര്യ മഠത്തിലും വിള്ളലിനിടയാക്കിയത് പദ്ധതിയുടെ ഭാഗമായ തുരങ്ക നിമ്മാണമെന്ന് മഠം വിമർശിച്ചു.ഭൂമി ഇടിഞ്ഞ് താഴ്ന്ന് ജോഷിമഠിൽ ജനങ്ങൾ ഭീതിയിൽ കഴിയുമ്പോഴും ഉത്തരവ് കാറ്റിൽ പറത്തി, എൻടിപിസിയുടെ തപോവൻ – വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിതുടരുക യാണെന്ന് സമരസമിതി വക്താവ് കമൽ റത്തൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു
ജോഷിമഠിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ ഇപ്പുറത്ത് ഹെലാംഗ് എന്ന സ്ഥലത്താണ് തപോവൻ – വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി നടക്കുന്നത്. ഇവിടെ ഇന്നലെയും ജോലിക്കായി തൊഴിലാളികളെത്തി എന്നതിന്റെ തെളിവായി ഹാജർ രേഖകൾ പുറത്തു വന്നു. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കങ്ങളാണ് നിമ്മിക്കുന്നത്. ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും. ഈ തുരങ്ക നിർമ്മാണമാണ് ദുരിതങ്ങൾക്ക് മുഴുവൻ കാരണമെന്ന് ജോഷിമഠുകാർ വിശ്വസിക്കുന്നു.
തുരങ്ക നിർമ്മാണത്തിനായി നടത്തിയ സ്ഫോടനങ്ങളിൽ പാറകൾക്ക് അടിയിലെ മഞ്ഞുകട്ടികൾ പൊട്ടിയത് ജോഷിമട്ടിൽ മണ്ണൊലിപ്പിലേക്ക് നയിച്ചിട്ടുണ്ടോയെന്ന് പഠനം ഇപ്പോഴും തുടരുകയാണെന്നും, അതുവരെ പദ്ധതി നിത്തിവയ്ക്കാൻ ഉത്തരവിട്ടുവെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.