ബെയ്ജിങ്: ചൈനയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു തിരിച്ചടിയായി, ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ളവര്‍ക്കു ഹ്രസ്വകാല വിസ നല്‍കുന്നതു ചൈന നിര്‍ത്തിവച്ചു.ചൈനക്കെതിരേയുളള വിവേചനപരമായ നിയന്ത്രണം നീക്കുന്നതുവരെ വിലക്ക് തുടരുമെന്നു ചൈനീസ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ചയാണ് ചൈനയില്‍ നിന്നുള്ളവര്‍ക്കു ടൂറിസ്റ്റ് വിസ നല്‍കുന്നത് ദക്ഷിണ കൊറിയ നിര്‍ത്തിവച്ചത്.