ഏറ്റവും കൂടുതല്‍ പണം പോയ വ്യക്തി: മസ്‌കിന് റെക്കോഡ്

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തിയെന്ന ഗിന്നസ് റെക്കോഡ് എലോണ്‍ മസ്‌കിന്. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 2021 മുതല്‍ അദ്ദേഹത്തിനു നഷ്ടമായത് 18,200 കോടി ഡോളര്‍(14.88 ലക്ഷം കോടി രൂപ). ഇത് 16.35 ലക്ഷം കോടി രൂപ വരെ ആകാമെന്നാണ് കണക്ക്.ജപ്പാനിലെ മസായോഷി സണ്ണിന്റെ റെക്കോഡാണ് മസ്‌ക് തകര്‍ത്തത്. അദ്ദേഹത്തിന് 4.78 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

ടെസ്‌ലയുടെ ഓഹരി മോശം പ്രകടനവും ട്വിറ്റര്‍ ഏറ്റെടുത്തതിയെ പാളിച്ചയുമാണ് മസ്‌കിനു തിരിച്ചടിയായത്. ഏപ്രിലിനുശേഷം വിവിധ സ്ഥാപനങ്ങളിലായി 1.87 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികള്‍ അദ്ദേഹം വിറ്റഴിച്ചിരുന്നു. കനത്ത നഷ്ടം നേരിട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവിയും മസ്‌കിന് നഷ്ടമായിരുന്നു. എല്‍.വി.എം.എച്ച്. സ്ഥാപകന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഇപ്പോള്‍ ലോക സമ്പന്നന്‍. 1.61 കോടി കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

Share
അഭിപ്രായം എഴുതാം