ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിളകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം. വിളകളെ ആക്രമിക്കുന്ന രോഗങ്ങളേയും കീടങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്ക് സഹായവും നല്‍കുന്നു.
2017-18 വര്‍ഷത്തില്‍ നൂതന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം ആരംഭിച്ചത്. വിളകളില്‍ രോഗ ലക്ഷണം കണ്ടെത്തിയാലുടനെ കര്‍ഷകര്‍ക്ക് സാമ്പിളുമായി സെന്റില്‍ എത്തിയാല്‍ പരിശോധിച്ച് ആവശ്യമായ പ്രതിവിധിയും പ്രതിരോധ മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കും. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക് ഇവിടെ നിന്നു ലഭിക്കും.
എല്ലാ ബുധനാഴ്ചയും കര്‍ഷകര്‍ക്ക് സ്ഥാപനത്തിന്റെ സേവനം ലഭിക്കും. മരുന്നുകള്‍ ഉപയോഗിക്കുന്ന വിധവും അളവുകളും ഇവിടത്തെ ജീവനക്കാര്‍ വ്യക്തമായി കുറിച്ച് നല്‍കും. പരിശോധനയ്ക്കായി ആവശ്യമായ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക വിള ആരോഗ്യ കേന്ദ്രം സംസ്ഥാനതലത്തില്‍ മാതൃകയാകുന്ന പദ്ധതിയാണ്.