കാസര്‍ഗോഡ്: അധ്യാപകരെയും അധ്യാപനത്തെയും വാഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. പ്രഫസര്‍ കെ.കെ. അബ്ദുല്‍ ഗഫാറിന്റെ ഞാന്‍ സാക്ഷിയെന്ന ആത്മകഥ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ധോണി.
ഒരു അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നത്ര ലളിതമായാണു പാഠങ്ങള്‍ പകരുക. ക്ലാസിലെ ഓരോ വിദ്യാര്‍ഥിയുടെയും ബുദ്ധിമാനം വ്യത്യസ്തമായതുകൊണ്ട് അധ്യാപകര്‍ക്ക് ഓരോരുത്തരിലേക്കും പോകേണ്ടി വരും. അച്ചടക്കം പഠിപ്പിക്കുന്നതോടൊപ്പം കഴിവുകളും ബലഹീനതകളും പറഞ്ഞു കൊടുക്കുകയും ചെയ്യുന്നവരാണ് അധ്യാപകര്‍- ധോണി തുടര്‍ന്നു. അധ്യാപകരുടെ വലിയ ആരാധകനാണ് താനെന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ ധോണി പറഞ്ഞു. സംരംഭകനായ ഡോക്ടര്‍ ഷാജിര്‍ ഗഫാറിന്റെ ക്ഷണപ്രകാരമാണു ധോണി കാസര്‍ഗോഡെത്തിയത്.
അധ്യാപനം കലയെന്ന് ധോണി
