കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് അദാനി

ഗാന്ധിനഗര്‍: കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനായ ഗൗതം അദാനി. ഗുജറാത്തില്‍ വിദ്യാമന്ദിര്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”1978 ല്‍ 16-ാം വയസിലാണു വിദ്യാഭ്യാസം നിര്‍ത്തി ബിസിനസ് തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഏറെ ആലോചിച്ചശേഷമായിരുന്നു തീരുമാനം. കുടുംബത്തോടൊപ്പംചേര്‍ന്നു ബിസിനസ് തുടങ്ങാന്‍ ചിലര്‍ ഉപദേശിച്ചു. എനിക്ക് വ്യത്യസ്തനാകണമായിരുന്നു. അതിന് എന്റെ പാത തെരഞ്ഞെടുത്തു. നേരേ മുംബൈയ്ക്ക് യാത്രയായി. അവിടെ എത്തിയപ്പോള്‍ ബന്ധു പ്രകാശ്ഭായി ദേശായിയാണു വജ്ര വ്യവസായം പരിചയപ്പെടുത്തിയത്. മഹേന്ദ്ര ബ്രദേഴ്‌സിനൊപ്പം ചേര്‍ന്നായിരുന്നു ബിസിനസ് പഠനം. മൂന്നു വര്‍ഷത്തിനുശേഷം സ്വന്തം നിലയില്‍ ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചു.

വജ്രക്കച്ചവടത്തിലൂടെ കമ്മീഷനായി 10,000 രൂപ കിട്ടി. ഒരു ജപ്പാന്‍ പൗരനായിരുന്നു ആദ്യ കസ്റ്റമര്‍. കോളജ് പഠനം നിര്‍ത്തേണ്ടിവന്നതില്‍ നിരാശയില്ല. കോളജ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നേട്ടമാകുമായിരുന്നു. എന്നാല്‍, മുംെബെയിലെ ജീവിതവും ഒരു പഠനമായിരുന്നു. എങ്കിലും കോളജില്‍ തുടര്‍ന്നിരുന്നെങ്കില്‍ നന്നായിരുന്നെന്നു ചിലപ്പോള്‍ തോന്നാറുണ്ട്”- അദ്ദേഹം പറഞ്ഞു.19-ാം വയസില്‍ കുടുംബ ബിസിനസിലേക്കു വീണ്ടും ക്ഷണമെത്തി. കുടുംബത്തെ സഹായിക്കാനുള്ള അവസരം പാഴാക്കിയില്ല. അവസരങ്ങളെ പ്രയോജനപ്പെടുത്തിയാണ് നേട്ടം സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →