ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു : യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ

പാലക്കാട്:ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു.ഭക്ഷണത്തിൽ വിഷം കലരുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നു, രണ്ടും ഗൗരവകരമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. എന്ത് ഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് പഴയിടമല്ല എന്നിട്ടും അശോകൻ ചെരുവിൽ ഉൾപ്പടെയുള്ളവർ ജാതി കലർത്തി. ജാതിയുടെയോ നവോത്ഥാനത്തിന്റെയോ അടിസ്ഥാനത്തിലല്ല ഭക്ഷണം ഉണ്ടാക്കാൻ ഏൽപ്പിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

പഴയിടം തീരുമാനം പുന:പരിശോധിക്കട്ടെ. പ്രവർത്തന സ്വാതന്ത്യം എല്ലാവർക്കും വേണം.ഭക്ഷണത്തിൽ വിഷം കലർന്ന് 19 കാരി പോലും മരിക്കുന്നു. മന്ത്രിമാരും വകുപ്പുകളും ജനങ്ങൾക്ക് ഒരു ബാധ്യതയാകുകയാണ്. കലോത്സവത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ആരാണെന്നു പരിശോധിക്കണം. ഭക്ഷ്യവിഷബാധയേറ്റ് സാധാരണക്കാർ മരിക്കുന്നത് സർക്കാരിന്റെ പരാജയം.ഇപ്പോൾ നടക്കുന്നത് റെയ്ഡ് ഉത്സവങ്ങളും റെയ്ഡ് മാമാങ്കങ്ങളുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →