അപമാനിക്കപ്പെടാന്‍ ഇനി ഇല്ലെന്ന്‌ പഴയിടം മോഹനന്‍ നമ്പൂതിരി

കോഴിക്കോട്‌ : പഴയിടം ഇനി കലോത്സവത്തിന്‌ വരില്ല.മറ്റൊരു കലേത്സവം കൂടി കടന്നുപോയതോടെ പരാതികളില്ലാതെ ഊട്ടുപുര സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞതിന്റെ തൃപ്‌തിയിലാണ്‌ പഴയിടം മോഹനന്‍ നമ്പൂതിരി പടിയിറങ്ങുന്നത്‌. 24 മണിക്കൂറും ഭക്ഷണം നല്‍കുന്ന പാചകപ്പുരയായിരുന്നു പഴയിടം ഒരുക്കിയിരുന്നത്‌. വിവാദങ്ങളില്‍ മനം മടുത്താണ്‌ തീരുമാനം നോണ്‍വെജ്‌ ഭക്ഷണം വിളമ്പുന്നതിനെക്കുറിച്ചുളള വിവാദങ്ങളില്‍ നിശബ്ദത പാലിക്കാനാണ്‌ മോഹനന്‍ നമ്പൂതിരിക്കിഷ്ടം. ഇനി അപമനിക്കപ്പെടാന്‍ ഇല്ല.

താനിനി സ്‌കൂള്‍ കലോത്സവത്തിന്റെ പാചക ചുമതലഏറ്റെടുക്കില്ലെന്ന്‌ വഴയിടം വ്യക്തമാക്കി..കോഴിക്കോട്ടെ ഉത്തരവാദിത്തം പരമാവധി നന്നാക്കി പടിയിറക്കം പ്രഖ്യാപിക്കകുയാണ്‌ പഴയിടം. ഇത്തവണ രാത്രി ഒരുമണിക്കും രണ്ടുമണിക്കമെല്ലാം ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭക്ഷണം നല്‍കി. പരമാവധി വൈവിദ്യമാര്‍ന്ന വിഭഴങ്ങള്‍ നല്‍കാനും സാധിച്ചു.സമാപനദിവസം ഒരുനേരം 22,000പേര്‍ക്കുവരെ ഭക്ഷണം വിളാമ്പാനായി .ദിവസം 40,000പേര്‍ക്കുവരെ ഭക്ഷണം ഒരുക്കിയിരുന്നു.കൃത്യമായ ക്വട്ടേഷന്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്‌. സര്‍ക്കാര്‍ തന്നെ പാചകപ്പുരയുടെ ഏല്‍പ്പിച്ചതെന്നും പഴയിടം പറഞ്ഞു.

എന്നാല്‍ കൗമാരക്കാരുടെ ഭക്ഷണത്തില്‍പോലും വര്‍ഗീയതയും ജാതിയും വാരിയെറിയുന്നു. തന്നെ മലീമസമാക്കാനുളള അനാവശ്യ ശ്രമമാണ്‌ നടന്നതെന്നും പഴയിടം പറയുന്നു. അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം തോന്നുന്നുവെന്നും ഇനി മുന്നോട്ടുപോവുക അസാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലാത്സവത്തിന്‌ നോണ്‍വെജ്‌്‌ വിളമ്പണോയെന്ന്‌ തീരുമാനമെടുക്കേണ്ടത്‌ സര്‍ക്കാരാണെന്ന്‌ പഴയിടം പ്രതികരിച്ചിരുന്നു. കലോത്സവങ്ങളില്‍ നോണ്‍വെജ്‌ വിളമ്പുന്നതില്‍ തനിക്ക്‌ യാതൊരു എതിര്‍പ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.കലോത്സവത്തില്‍ ഭക്ഷണം നല്‍കുന്നത്‌ ഫുഡ്‌ കമ്മറ്റി നല്‍കിയിരിക്കുന്ന മെനു അനുസരിച്ചാണ്‌. അതില്‍ മാറ്റം വരുത്തേണ്ടത്‌ ഫുഡ്‌ കമ്മറ്റിയാണ്‌. ഫുഡ്‌ കമ്മറ്റി മാറ്റം വരുത്തണമെങ്കില്‍സര്‍ക്കാരാണ്‌ മാറ്റം വരുത്തേണ്ടത്‌. ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. വിവാദങ്ങള്‍ അതിന്റെ വഴിക്ക്‌ നടക്കട്ടെ അത്‌ കാര്യമാക്കുന്നില്ല. കുട്ടികള്‍ക്ക്‌ സമയത്ത്‌ ഭക്ഷണം കൊടുക്കുക എന്നത്‌ മാത്രമേയുളളു. ഇതായിരുന്നു നിലപാട്‌. കലോത്സവം തീര്‍ന്നപ്പോള്‍ ഇനിയെല്ലെന്ന്‌ പ്രഖ്യാപിക്കുക കൂടിയാണ്‌ പഴയിടം. കലോത്സവത്തില്‍ താന്‍ മുഖ്യപാചകക്കാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന്‌ വിമര്‍ശിക്കുന്നവര്‍ അതില്‍ എത്രത്തോളം യുക്തിയുണ്ടെന്നുകൂടി ചിന്തിക്കണം. അത്തരം അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാനില്ലെന്നും താന്‍ അങ്ങനെയൊരാളല്ലെന്നും പഴയിടം വ്യക്തമാക്കിയിരുന്നു.

24 ന്യൂസിലെ മുന്‍ അവതാരകനും കോളേജ്‌ അദ്ധ്യാപകനുമായ അരുണ്‍കുമാറാണ്‌ പഴയിടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അനാവശ്യ ചര്‍ച്ച ഉയര്‍ത്തിയത്‌. വര്‍ഗീയത നിറയുന്ന പരാമര്‍ശമായിരുന്നു അത്‌. ഈ സാഹചര്യത്തിലാണ്‌ പഴയിടം പടിയിറങ്ങുന്നത്‌. വലിയതോതിലാണ്‌ പഴയിടത്തെ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ കടന്നാക്രമണം നടത്തിയത്‌. അരുണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമെത്തി. എന്നിട്ടും വര്‍ഗീയത വിളമ്പിയ അദ്ധ്യാപകനെതിരെ പോലീസ്‌ കേസെടുത്തില്ലെന്നതാണ്‌ വസ്‌തുത .ഒടുവില്‍ പഴയിടത്തെ പിന്മാറ്റിക്കാനുളള അജണ്ടാ വിജയിക്കുകയാണ്‌.

നോണ്‍വെജിനെതിരായി പഴയിടം സംസാരിച്ചതായി ചില മാദ്ധ്യമങ്ങള്‍ ദുഷ്ടലാക്കോടെ റിപ്പോര്‍ട്ടുചെയ്‌തിരുന്നു.എന്നാല്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൂടെ ഒരുവലിയ നോണ്‍വെജ്‌ ടീമും ഉണ്ട്‌ എന്നറിയുക.സ്‌കൂള്‍ കായിക മേളകളില്‍ നോണ്‍വെജ്‌ കൊടുക്കുന്നത്‌ തന്നോടൊപ്പമുളള ടീം തന്നെയാണെന്നും പഴയിടം പറയുന്നു.പക്ഷെ കായികമേളയില്‍ ഭക്ഷണം കഴിക്കാനെത്തുമെന്ന്‌ പറഞ്ഞവരുടെ കണക്കും യഥാര്‍ത്ഥത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും തമ്മില്‍ നേരിയ വ്യത്യാസമേ കാണൂ. പക്ഷെ കലോല്‍സവ വേദിയില്‍ അങ്ങനെയല്ല. പലപ്പോഴും പറഞ്ഞുറപ്പിച്ചതിലേക്കാള്‍ വളരെക്കൂടുതല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാനെത്തും. അത്‌ ഇക്കുറിയും മാനേജ്‌ ചെയ്യാന്‍ കഴിഞ്ഞുവെന്നതിലും പഴയിടത്തിന്‌ തൃപ്‌തിയുണ്ട്‌. എന്നാല്‍ തന്നെ ജാതി പറഞ്ഞുപോലും ആക്രമിച്ചത്‌ പഴയിടത്തിന്‌ വേദനയായി. അങ്ങനെ പഴയിടം പടിയിറങ്ങുകയാണ്‌.

നേരത്തെ പിസി ജോര്‍ജ്‌ അടക്കമുളളവര്‍ പഴയിടത്തെ പിന്തുണച്ച്‌ രംഗത്ത്‌ വന്നിരുന്നു. സ്‌കൂള്‍കലോത്സവം പോലുളള പൊതുപരിപാടികളില്‍ നോണ്‍വെജ്‌ കൊടുക്കരുതെന്നും ഭയപ്പെടാതെ മനുഷ്യന്‌ ആരോഗ്യത്തോടെ ജീവിക്കാന്‍ പറ്റിയത്‌ സസ്യാഹാരമാണെന്നും പിസിജോര്‍ജ്‌ പ്രതികരിച്ചിരുന്നു. ഇറച്ചിയും മീനും ഉപയോഗിച്ചാല്‍ അതിനകത്ത്‌ അപകടമുണ്ട്‌. .ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തരുതെന്നാണ്‌ എന്റെ അഭിപ്രായം. ഇതുപോലുളള പരിപാടികളില്‍ നോണ്‍വെജ്‌ വിളമ്പിയാല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പിസി ജോര്‍ജ്‌ വ്യക്തമാക്കി. പഴയിടം ഒരു സ്വാത്തികനാണെന്നും അദ്ദേഹം എന്തുപറയുന്നോ അത്‌ കറക്ടായിരിക്കും സാത്വികനായ ദൈവഭക്തനായ ഒരു മനുഷ്യനാണ്‌ അദ്ദേഹം കുട്ടികളുടെ ഭക്ഷണത്തിന്‍ മോശം വരുത്താന്‍ പഴയിടം നമ്പൂതിരി തയ്യാറാവില്ലെന്ന്‌ നമുക്കറിയാമെന്നും ജോര്‍ജ്‌ അഭിപ്രായപ്പെട്ടിരുന്നു.

വര്‍ഷങ്ങളായി മോഹനന്‍ നമ്പൂതിരിയുടെ ഭക്ഷണ പദാര്‍ത്ഥങ്ങളെപ്പറ്റി വലിയ അംഗീകാരമുണ്ട്‌. അത്‌ തകര്‍ക്കണമെന്ന്‌ നിര്‍ബന്ധ ബുദ്ധിയുളള ആരോ കോഴിക്കോട്ടുണ്ടെന്നതില്‍ സംശയമില്ല. മാന്യമായി തൊഴില്‍ ചെയ്‌ത്‌ ജീവിക്കുന്ന പഴയിടം നമ്പൂതിരിയെപ്പെലുളളവരെ അപമാനിക്കുന്നത്‌ ആരാണെങ്കിലും അവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണം. ഹോട്ടലിന്റെ പിന്നാമ്പുറത്തുനിന്നും കഴിഞ്ഞദിവസം പിടിച്ചത്‌ പട്ടിയുടെ തലയാണ്‌. ഇത്തരം വൃത്തികേടുകള്‍ നടക്കാന്‍ സാധ്യതയുളളതിനാല്‍ ശ്ര്‌ദ്ധിക്കണം. മത്സ്യത്തിന്റെ കാര്യത്തിലും ഇതുപോലെ മായം കലക്കുന്ന പ്രവണതകള്‍ ഉണ്ടെന്നും ജോര്‍ജ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →