ബെയ്ജിങ്: കോവിഡ് പടരുന്നതിനിടെ ചാന്ദ്രവര്‍ഷ യാത്രയ്‌ക്കൊരുങ്ങി ചൈനക്കാര്‍. ഈ മാസം 21 നാണ് ആഘോഷം തുടങ്ങുന്നത്. 40 ദിവസം നീണ്ടുനില്‍ക്കും. ആഘോഷങ്ങള്‍ക്കായി സ്വന്തം നാട്ടിലേക്കു മടങ്ങാനാണു ചൈനയിലെ ഒരു വലിയ വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞ രണ്ടുവര്‍ഷമായി കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആഘോഷങ്ങള്‍ക്കു മങ്ങലേറ്റിരുന്നു. അടുത്ത 40 ദിവസത്തിനുള്ളില്‍ 200 കോടിപ്പേരാണു യാത്രയ്ക്ക് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ചൈനയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു. നഗരങ്ങളില്‍ നിന്ന് ആഘോഷങ്ങള്‍ക്കായി ജനങ്ങള്‍ മടങ്ങുന്നത് വിദൂര ഗ്രാമങ്ങളില്‍പ്പോലും കോവിഡ് എത്തിക്കുമെന്ന ഭയം ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. വേണ്ടത്ര ചികിത്സാ സൗകര്യം പലഗ്രാമങ്ങളിലും ഇല്ലാത്തതിനാല്‍ കോവിഡ് മൂലമുള്ള മരണസംഖ്യ ഉയരുമെന്ന ആശങ്കയുമുണ്ട്. ഇതിനിടെ ഹോങ്കോങ് അതിര്‍ത്തിയും ചൈന തുറന്നിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പാണു ഹോങ്കോങ്ങില്‍നിന്നുള്ള യാത്രയ്ക്ക് ചൈന നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ ഹോങ്കോങ്ങില്‍നിന്നു ചൈനയിലേക്കുള്ള യാത്രയ്ക്ക് പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാണ്
ചാന്ദ്രവര്‍ഷ യാത്രയ്‌ക്കൊരുങ്ങി ചൈനക്കാര്‍
