ആലപ്പുഴ മെഡിക്കൽ കോളേജിലെ ആറ് സീനിയർ ഡോക്ടർമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി

ആലപ്പുഴ : മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യ വകുപ്പ്. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ കൂട്ടമായി സ്ഥലം മാറ്റി. ആറ് സീനിയർ ഡോക്ടർമാരെയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിനെ പറ്റി പരാതിയുയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചിരുന്നു. അന്ന് പല പോരായ്മകളും കണ്ടെത്തിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർക്ക് പ്രത്യേക ചുമതല നൽകിയിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →