മുബാറക്ക് ആയുധം വാങ്ങിയ കടയില്‍ എന്‍.ഐ.എ. തെളിവെടുപ്പ് നടത്തി

കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് കായികപരിശീലകന്‍ അഡ്വ. മുഹമ്മദ് മുബാറക്ക് ആയുധം വാങ്ങിയ എറണാകുളം മാര്‍ക്കറ്റിലെ കടയില്‍ എന്‍.ഐ.എ. തെളിവെടുപ്പ്. മുബാറക്കിന്റെ കസ്റ്റഡി കാലാവധി 08/01/2023 അവസാനിക്കും.എറണാകുളം മാര്‍ക്കറ്റ്, ജ്യൂസ്ട്രീറ്റ് റോഡിലെ കടയിലാണ് മുബാറക്കിനെ തെളിവെടുപ്പിനെത്തിച്ചത്. വൈകിട്ട് 5.45-ന് ആരംഭിച്ച തെളിവെടുപ്പ് ആറരയോടെ പൂര്‍ത്തിയായി. മുബാറക്കിന്റെ എടവനക്കാട്ടെ വീട്ടില്‍നിന്നു കണ്ടെടുത്ത മഴു വാങ്ങിയത് ഈ കടയില്‍ നിന്നാണ്. ഇരുതലമൂര്‍ച്ചയുള്ള കത്തികളും വാളും ഇയാളില്‍നിന്നു പിടിച്ചെടുത്തിരുന്നു. കുങ്ഫു അഭ്യാസിയായ മുബാറക്കായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കായികപരിശീലകനെന്ന് എന്‍.ഐ.എ. പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →