നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്യും.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്കായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. രണ്ടാഴ്ച മുന്‍പ് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ ചുമതലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 13-ന് അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സര്‍ക്കാര്‍ ആലോചന എന്നാല്‍ നിയമസഭാ സമ്മേളനം തീര്‍ന്നതായി രാജ്ഭവനെ അറിയിച്ച സാഹചര്യത്തില്‍ എട്ടാം നിയമസഭ സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →