സന്നിധാനത്ത് വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്നു കതീന പൊട്ടിത്തെറിച്ചു

ശബരിമല:ശബരിമല സന്നിധാനത്ത് വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്നു കതീന പൊട്ടിത്തെറിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ചെങ്ങന്നൂര്‍ സ്വദേശികളായ എ ആര്‍ ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാളികപ്പുരക്ക് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വെടി വഴിപാടിന്റെ കരാറെടുത്തവരാണ് അപകടത്തില്‍ പെട്ടത്. കതീനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.അപകട കാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →