റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടി.ഡി.പി. റാലിയില്‍ വീണ്ടും ആളപായം: ഗുണ്ടൂരില്‍ 3 മരണം

January 2, 2023 - 8:34 am

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരേ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും മൂന്നു മരണം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ഗുണ്ടൂരില്‍ നടന്ന റാലിയിലാണ് ആളപായം.നാലു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് റാലിയില്‍ തിക്കുംതിരക്കുമുണ്ടായി ആളുകള്‍ മരണമടയുന്നത്.ബുധനാഴ്ച നെല്ലൂരിലെ റാലിക്കിടെ എട്ടുപേര്‍ മരിച്ചിരുന്നു. റോഡ്‌ഷോയ്ക്കിടെ നായിഡുവിനെ നേരില്‍ക്കാണാന്‍ ജനാവലി തിരക്കുകൂട്ടിയതോടെ ചിലര്‍ കനാലില്‍ വീഴുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *