ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോട് യോജിപ്പില്ലെന്ന് കെ.മുരളീധരൻ,

തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഹിന്ദുക്കളുടെയും പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ആഹ്വാനമേറ്റെടുത്ത് സംസ്ഥാന കോൺഗ്രസ് നേതാക്കൾ.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെ. മുരളീധരൻ എം.പിയും രാഷ്ട്രീയമാനം തിരിച്ചറിഞ്ഞ് ആന്റണിയെ പിന്തുണച്ചപ്പോൾ ,വിശ്വാസികളെ വർഗീയവാദികളെന്ന് ഒരിക്കലും വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സി.പി.എം .കോൺഗ്രസ് നേതാക്കൾ പലരുടേതും മൃദു ഹിന്ദുത്വവാദമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ഏറ്റവും വലിയ ഹിന്ദു വിരുദ്ധ പാർട്ടിയാണ് കോൺഗ്രസെന്ന് ആന്റണിയുടെ പരസ്യാഹ്വാനത്തെ തള്ളിയ ബി.ജെ.പി കുറ്റപ്പെടുത്തി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനും രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും അതീവ നിർണായകമായിരിക്കെയാണ് എ.കെ. ആന്റണിയുടെ ആഹ്വാനം രാഷ്ട്രീയശ്രദ്ധ നേടുന്നത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന വലിയ സ്വീകരണം കോൺഗ്രസ് ക്യാമ്പിൽ പുതിയ ഉണർവ്വുണ്ടാക്കിയിട്ടുണ്ട്. ഈയവസരം ഉപയോഗപ്പെടുത്താനുള്ള അടവുനയ സമീപനങ്ങളിലേക്ക് കോൺഗ്രസ് കടക്കാനിരിക്കുകയാണ്.കേരളത്തിലാകട്ടെ, മൂന്നാം ശക്തിയായി ബി.ജെ.പി വോട്ടുനില ഉയർത്തിത്തുടങ്ങിയതോടെ കോൺഗ്രസിനാണ് സമീപകാല തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുന്നത്. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലിത് പ്രതിഫലിച്ചു. സി.പി.എമ്മാകട്ടെ, യു.ഡി.എഫ് വോട്ടുബാങ്കായി കണക്കാക്കിയിരുന്ന ന്യൂനപക്ഷങ്ങളെ തങ്ങളിലേക്കാകർഷിക്കാനുള്ളപുതു തന്ത്രങ്ങൾ മെനയുന്നു.. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള തന്ത്രപരമായ ആഹ്വാനമാണ് ആന്റണി നടത്തിയതെന്നാണ് വിലയിരുത്തൽ.കാവി മുണ്ടുടുത്തവരും കുറി തൊട്ടവരുമെല്ലാം ബി.ജെ.പിക്കാരല്ലെന്നും, ബി.ജെ.പിക്ക് ആളെക്കൂട്ടുന്ന പരിപാടിയല്ല തങ്ങൾ ചെയ്യുന്നതെന്നുമാണ് ആന്റണിയെ പിന്തുണച്ച് വി.ഡി. സതീശൻ പറഞ്ഞത്.

ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോട് യോജിപ്പില്ലെന്നും, ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബി.ജെ.പിക്കില്ലെന്നും ​വി​ശ്വാ​സി​ക​ൾ​ക്കും​ ​അ​വി​ശ്വാ​സി​ക​ൾ​ക്കും​ ​ഒ​രു​ ​പോ​ലെ​ ​സ്ഥാ​നം​ ​ന​ൽ​കു​ന്ന​ ​പാ​ർ​ട്ടി​യാ​ണ് ​കോ​ൺ​ഗ്ര​സെ​ന്നും​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. ഹി​ന്ദു​മ​തം​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ ​വി​ശാ​ല​മ​ന​സ്ക​ത​ ​ബി.​ജെ.​പി​ക്കി​ല്ല.​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​കാ​ശ​പ്പെ​ട്ട​ത് ​അ​നു​വ​ദി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന​താ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​നി​ല​പാ​ട്.​ ​എ.​കെ.​ ​ആ​ന്റ​ണി​ ​പ​റ​ഞ്ഞ​തും​ ​അ​തു​ ​ത​ന്നെ.​ ​ഞാ​ൻ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​കും,​ ​കു​റി​യും​ ​തൊ​ടും.​ ​വി.​ടി.​ ​ബ​ൽ​റാ​മി​നെ​പ്പോ​ലു​ള്ള​വ​ർ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​സ​ഗൗ​ര​വം​ ​ആ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഇ​തി​ലൊ​രി​ക്ക​ലും​ ​ലീ​ഗ് ​എ​തി​ർ​പ്പു​ ​പ​റ​ഞ്ഞി​ട്ടി​ല്ല.
ഹി​ന്ദു​ ​മ​ത​ത്തി​ന്റെ​ ​ഹോ​ൾ​ ​സെ​യി​ൽ​ ​ബി.​ജെ.​പി​ക്ക് ​വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് ​സി.​പി.​എ​മ്മാ​ണ്.​ ​ക്ഷേ​ത്ര​ ​ഭ​ര​ണ​സ​മി​തി​ക​ളി​ൽ​ ​ക​യ​റ​ണ​മെ​ന്ന് ​മാ​ർ​ക്സി​സ്റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​ക​മ്മി​റ്റി​ക​ളി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​പ്ര​സി​ഡ​ന്റ് ​ദൈ​വ​നാ​മ​ത്തി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്താ​ണ് ​ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സി.​പി.​എം​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​നാ​മ​നി​ർ​ദേ​ശ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​പ്പോ​ൾ​ ​ദൃ​ഢ​പ്ര​തി​ജ്ഞ​യാ​ണ് ​എ​ടു​ത്ത​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →