ഹൈഡൽ ടൂറിസം സെന്ററിന് വനഭൂമി ലഭ്യമാക്കാൻ മന്ത്രിതലത്തിൽ ധാരണ

തിരുവനന്തപുരം: ഹൈഡൽ ടൂറിസം ഭൂമിയുടെ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ വനംവകുപ്പിന്റെയും കെ.എസ്.ഇ.ബി.യുടേയും ഉദ്യോഗസ്ഥരടങ്ങിയ ടീമിനെ ചുമതലപ്പെടുത്തി. 2022ഡിസംബർ 28ന് നടന്ന വനം,വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്..ഇതനുസരിച്ച് പൊതുസമ്മത നിലപാടെടുത്ത് റവന്യുവകുപ്പ് ഇതിനകം ആരംഭിച്ചിട്ടുളള ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

കക്കയം ഹൈഡൽടൂറിസം പദ്ധതി വനംവകുപ്പും ഹൈഡൽടൂറിസവും ചേർന്ന് വരുമാനം പങ്കിടൽവ്യവസ്ഥയിൽ നടത്തുന്നതിന് തുടർചർച്ചയിലൂടെ തീരുമാനിക്കും. പൊരിങ്ങൽകുത്ത്,ഷോളയാർ എന്നീ ഹൈഡൽടൂറിസംപദ്ധതി പ്രദേശങ്ങളിലെ ഉപയോഗശൂന്യമായി കിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് ടൂറിസം വികസനത്തിനായി ഉപയോഗിക്കുന്നതിന് വനംവകുപ്പും,കെ എസ് ഇ ബിയും സംയുക്തപദ്ധതി രൂപീകരിക്കും ഇടുക്കി രണ്ടാംഘട്ടമുൾപ്പെടെ സംസ്ഥാനത്തെ ജലവൈദ്യുതപദ്ധതികൾക്ക് വനംഭൂമി ക്ളിയറൻസ് ലഭിക്കുന്നതിനും നടപടികൾ വേഗത്തിലാക്കി.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ടം പാരിസ്ഥിതിക അനുമതിനേടിയ പദ്ധതിക്ക് കേന്ദ്രവൈദ്യുതി അതോറിട്ടിയുടെയും, ജലകമ്മിഷന്റെയും,പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിബന്ധനകൾ നിറവേറ്റുന്നതിന് വനംവകുപ്പിന്റെ അനുമതിയ്ക്കായി പരിവേഷ് പോർട്ടലിൽ അപേക്ഷിക്കാൻ കെ,എസ്.ഇ.ബിയോടാവശ്യപ്പെട്ടു.110 കെ,വി.കളപ്പെട്ടി – നെന്മാറ, 110 കെ വി ആറ്റിങ്ങൽ -പാലോട്, 220 കെ വി പള്ളിവാസൽ-ആലുവ പ്രസരണലൈനുകളുടെ നിർമ്മാണത്തിന് വനംവകുപ്പിന്റെ അനുമതികൾ നൽകാനും യോഗത്തിൽ ധാരണയായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →