ട്രാവൻകൂർ ടൈറ്റാനിയം കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പിൽ ഇരകളെ ദിവ്യജ്യോതിക്ക് പരിചയപ്പെടുത്തി പണം വാങ്ങി നൽകി, കമ്മിഷൻ കൈപ്പറ്റുന്ന ഏജന്റ് കുര്യാത്തി സ്വദേശി അഭിലാഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. കന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്.

ജില്ലാ ക്രൈം റെക്കാർഡ്‌സ് ബ്യൂറോ എ.സി.പി ദിനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയുള്ള ആദ്യ അറസ്റ്റാണിത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ഉദ്യോഗാർഥികളെ കണ്ടെത്തി നൽകുന്നവർക്ക് തട്ടിപ്പുസംഘം ഒരു ലക്ഷം രൂപ വീതം കമ്മിഷൻ നൽകിയിരുന്നു..

പത്തോളം കേസുകളിൽ ദിവ്യജ്യോതിയെ കസ്റ്റഡിയിൽ വാങ്ങും. ഇവരുടെ അഞ്ച് വർഷത്തെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. എം.എൽ.എ ഹോസ്റ്റൽ ജീവനക്കാരൻ ഉൾപ്പെടെ എട്ട് പ്രതികളുള്ള കേസിൽ വരും ദിവസങ്ങളിൽ കൂടുതൽപേർ പ്രതികളാവുമെന്നാണ് വിവരം. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →