‘കേബിള്‍ സ്ഥാപിക്കാന്‍ അനുമതി വാങ്ങണം’, കേബിളുകള്‍ അപകടകരമല്ലെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: കഴുത്തില്‍ കേബിള്‍ കുരുങ്ങിയ യുവാവ് മരിച്ച സംഭവത്തില്‍ നടപടി എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും  പൊലീസിന്റെയും അനുമതി വാങ്ങണം. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി കേബിളുകൾ അപകടകരമല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായും അപകടകരമായും സ്ഥാപിക്കപ്പെട്ടിട്ടുള്ള കേബിളുകൾ തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കഴുത്തിൽ കേബിൾ കുരുങ്ങി കാക്കനാട്  അലൻ ആൽബർട്ട്  എന്ന യുവാവ് മരിച്ച സംഭവത്തിലാണ് ഉത്തരവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →