കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്; ഒരാളുടെ നില അതീവഗുരുതരം

വടകര : കെഎസ്ആർടിസി ബസും, ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. 27/12/22 ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെ വടകര പാലോളി ഭാഗത്ത് ദേശീയപാതയിൽ വച്ചായിരുന്നു അപകടം. കണ്ണൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറുടെ നില ഗുരുതരം എന്നാണ് വിവരം.

പാലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →