കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കടുത്തു. 26/12/2022 വൈകിട്ട് 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് ഏതുസമയത്തും ഉണ്ടായേക്കാം.അതേസമയം ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രിയില്‍ത്തന്നെ 142 അടിയിലെത്തിയതാണെന്നും ജലനിരപ്പ് രേഖപ്പെടുത്തുന്ന സ്‌കെയിലിലെ ഏറ്റക്കുറച്ചിലുകള്‍ കൃത്യതയില്ലായ്മയ്ക്കു കാരണമാകുന്നതായും ആരോപണമുണ്ട്. ഞായറാഴ്ച രാത്രിയും ഇന്നലെ പകലും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്‌തെങ്കിലും പെരിയാറിലും തേക്കടിയിലും മഴയുടെ തോത് രേഖപ്പെടുത്തിയിട്ടില്ല. ഇത് ജലനിരപ്പുവര്‍ധന മറച്ചുവയ്ക്കാനുള്ള തമിഴ്‌നാട് നീക്കത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുയര്‍ന്നു. കനത്ത മഴയുണ്ടായിരുന്നിട്ടും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് സെക്കന്‍ഡില്‍ 296 ഘനയടിയായാണ് ഇന്നലെ രേഖപ്പെടുത്തിയത്. തമിഴ്‌നാട് കൊണ്ടുപോകുന്നതാകട്ടെ വെറും 250 ഘനയടി വീതം ജലവും.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിക്ക് തൊട്ടരികില്‍
