സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചതായി ബെവ്കോ അറിയിപ്പ്

തിരുവനന്തപുരം: കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചു.112 % മായിരുന്ന വിൽപ്പന നികുതി 86% ശതമാനമായി കുറച്ചതായി ബെവ്ക്കോ അറിയിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈൻ 150 രൂപയായിരുന്നത് 120 ആയി.

ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.

അതേസമയം, 22, 23, 24 എന്നീ ദിദിവസങ്ങൾ മൊത്തത്തിൽ നോക്കുമ്പോൾ മദ്യവിൽപ്പന ഈ വർഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്. റം മാണ് ഏറ്റവും കൂടുതൽ വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിൽ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.

ലോകകപ്പ് ഫുട്ബോ‌ൾ ഫൈനൽ ആവേശത്തിനിടെ കേരളത്തിൽ 50 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്ബോൾ ലഹരിയിൽ മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്കോയുടെ വരുമാനം.

മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിലാണ് ഫൈനൽ ദിവസം ഏറ്റവും കൂടുതൽ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരിൽ മാത്രം വിറ്റുപോയത്. വയനാട് വൈത്തിരി ഔട്ട്‌ലെറ്റാണ് വില്പനയിൽ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയിൽ നടന്നത്. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിൽ 36 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →