സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്ന ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20000 , 15000, 10000 രൂപ സമ്മാനമായി നല്‍കും.
ഷോര്‍ട്ട്ഫിലിമിന്റെ ദൈര്‍ഘ്യം 20 മിനിറ്റില്‍ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിം ജനുവരി 20 ന് മുന്‍പ് ഡിവിഡിയിലാക്കി മൂന്ന് കോപ്പി വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ
നേരിട്ടോ നല്‍കാവുന്നതാണ്. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം 33. ഫോണ്‍: 8086 987 262, 0471 2 308 630

