യുവതിയെ മാനഭംഗപ്പെടുത്തി തല്ലിക്കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: പെരുമ്പാവൂരില്‍ നാല്‍പ്പത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്തശേഷം തല്ലിക്കൊന്ന കേസില്‍ ഇതരസംസ്ഥാനക്കാരനായ പ്രതിക്ക് ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ പിഴയും ശിക്ഷ. അസം സ്വദേശി ഉമര്‍ അലിക്കാണ് എറണാകുളം പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി.സംഭവസ്ഥലത്തിനു സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിനു പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. ബോധംകെടുത്തിയ ശേഷമായിരുന്നു മാനഭംഗം. അതിനു ശേഷം തൂമ്പ ഉപയോഗിച്ച് സ്ത്രീയുടെ തലയ്ക്കു പത്തിലേറെ തവണ ഇയാള്‍ അടിക്കുന്നത് സി.സി.ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതു നിര്‍ണായക തെളിവായി. മരണം ഉറപ്പാക്കിയശേഷമാണു പ്രതി സ്ഥലത്തുനിന്നു മടങ്ങിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →