ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ നടന്‍ കമല്‍ഹാസനും. ഡിസംബർ 24 ന് ഡല്‍ഹിയിലാകും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ പങ്കാളിയാകുക.16/12/2022 കഴിഞ്ഞ വെള്ളിയാഴ്ച 100 ദിവസം പിന്നിട്ട യാത്ര ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ ജമ്മു കശ്മീരില്‍ സമാപിക്കും. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ ഇതിനോടകം നിരവധി പ്രമുഖര്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ കമല്‍ഹാസനും
