‘ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ തീരുമാനം,എന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്’

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത്   അവരുടെ  തീരുമാനം. എന്റെ  വാതിലുകൾ എപ്പോഴും  തുറന്നിട്ടതാണ്. പക്ഷെ  നിയമം  അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ല. ചാന്‍സലര്‍മാര്‍ക്കുള്ള  കാരണംകാണിക്കൽ  നോട്ടീസിലെ തുടർനടപടികൾ. കോടതി തീരുമാനം  അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല്  കാണാതെ അഭിപ്രായം  പറയാനാകില്ല. ബില്ല്  ആദ്യം  പരിശോധിക്കട്ടെ. തനിക്ക്  എതിരെയാണോ  ബില്ല്  എന്നതല്ല വിഷയം. നിയമത്തിന് എതിരെ ആകരുത്. നിയമം അനുശാസിക്കുന്നതിനോട്   യോജിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →