മാള: യുവാവിനെ സ്‌ക്രൂഡ്രൈവര്‍കൊണ്ടു കുത്തിക്കൊന്നു. മുരിങ്ങൂര്‍ താമരശേരി വീട്ടില്‍ മിഥുനാ(27)ണ് കൊല്ലപ്പെട്ടത്. പ്രതി കാക്കുളിശേരി സ്വദേശി ബിനോയ് പാറേക്കാടന്‍ സംഭവത്തിനുശേഷം മാള പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
13/12/22 ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. മാള വലിയപറമ്പ് ജങ്ഷനിലാണ് മിഥുനാണ് കുത്തേറ്റത്. കഴുത്തിലും നെഞ്ചിലും മൂന്നു കുത്തുകളേറ്റിരുന്നു.
ആന്തരികാവയങ്ങള്‍ക്കു ഗുരുതര പരുക്കേറ്റ മിഥുനെ ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനോയിയുടെ ഭാര്യയെ ശല്യംചെയ്തതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നു പറയപ്പെടുന്നു. തൃശൂര്‍ റൂറല്‍ എസ്.പി: ഐശ്വര്യം ദോഗ്രെ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ബാബു കെ. തോമസ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.