മലപ്പുറം: ചാവക്കാട് മത്സ്യബന്ധനത്തിനിടെ ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ മൂന്നു തൊഴിലാളികള്‍ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട മൂവരെയും പൊന്നാനിയിലെ മത്സ്യബന്ധന തൊഴിലാളികളാണു രക്ഷപ്പെടുത്തിയത്. എടക്കഴിയൂര്‍ സ്വദേശി മന്‍സൂര്‍, കുളച്ചല്‍ സ്വദേശികളായ ജഗന്‍, ബാലു എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പെട്ടത്. ഫൈബര്‍ ബോട്ട് മുങ്ങിയതിനെത്തുടര്‍ന്ന് ഇവര്‍ കടലില്‍ നീന്തുകയായിരുന്നു. ഇത് പൊന്നാനിയിലെ ബോട്ടിലെ മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മൂവരെയും ബോട്ടില്‍ കയറ്റി പൊന്നാനി തീരത്തെത്തിച്ചു. പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ മൂന്നുപേരെയും തൃശൂരിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
