‘വീണ വിജയന്റെ കമ്പനിയുടെ മെന്ററായിരുന്നു ജയ്ക് ബാലകുമാറെന്ന് മുഖ്യമന്ത്രി സമ്മതിച്ചു, ഇനി വിവാദത്തിനില്ല’

മൂവാറ്റുപുഴ: മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ വ്യകതമാക്കി. നോട്ടീസിന്റെ മറുപടിയിലൂടെ തന്റെ മകളുടെ കമ്പനിയുടെ മെന്ററായിരുന്നു ജയ്ക് ബാലകുമാർ എന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. വീണ വിജയനെ വ്യക്തിയെന്ന നിലയിൽ അല്ല എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടർ എന്ന നിലയിലാണ് അന്ന് പരാമർശം നടത്തിയത്. അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സ്പീക്കറുടെ റൂളിംഗ് അംഗീകരിക്കുന്നു. ഇനി പരാതിയുമായി മുന്നോട്ടു പോകുന്നില്ല.

ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ മുഴുവൻ വാദവും മുഖ്യമന്ത്രി അംഗീകരിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. കമ്പനിയുടെ മെന്റര്‍ എന്ന വിവരം മുഖ്യമന്ത്രി അംഗീകരിച്ച സ്ഥിതിക്ക് എന്തുകൊണ്ട് ജെയ്ക്കിന്റെ പേര് വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തു എന്ന് വിശദീകരിക്കണം. ഈ വിവാദത്തിന് പിന്നാലെ പോകാൻ ഇനി ആഗ്രഹിക്കുന്നില്ല. പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്ന് ആഗ്രഹിച്ചത് തെളിയിക്കാൻ കഴിഞ്ഞു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ട് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു എന്നത് വിശദീകരിക്കണമെങ്കിൽ അവർക്ക് ആകാമെന്നും കുഴൽ നാടൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →