വിപണികളില്‍ വില്‍പ്പനസമ്മര്‍ദം

മുംബൈ: ആഴ്ചയിലെ ആദ്യവ്യാപാര ദിനത്തില്‍ ഇന്ത്യന്‍ വിപണികളില്‍ വില്‍പ്പനസമ്മര്‍ദം. ബോംബെ സെന്‍സെക്‌സില്‍ നഷ്ടവും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ നേരിയ നേട്ടവും. 30 ഓഹരി സെന്‍സെക്‌സ് 51.10 പോയിന്റ് താഴ്ന്ന് 62,130.57 പോയിന്റില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 0.55 പോയിന്റ് ഉയര്‍ന്ന് 18,497.15-ല്‍ എത്തി.

രാജ്യാന്തര വിപണികളിലെ പ്രതികൂല സാഹചര്യത്തിനൊപ്പം റീട്ടെയില്‍ പണപ്പെരുപ്പ റിപ്പോര്‍ട്ട് സംബന്ധിച്ച ആശങ്കകളുമാണ് വിപണിയിലെ തിരിച്ചടിക്കു പ്രധാന ഘടകങ്ങളായത്. തുടര്‍ച്ചയായ രണ്ടാം വ്യാപാരദിനമാണ് സെന്‍സെക്‌സില്‍ നഷ്ടം രേഖപ്പെടുത്തിയത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ 61,700 പോയിന്റിലേക്ക് സൂചിക വീണിരുന്നു. കഴിഞ്ഞവാരത്തിലേതിനു സമാനമായി ഐ.ടി. ഓഹരികള്‍ വീഴ്ച ആവര്‍ത്തിച്ചു. ഒപ്പം ഉപഭോക്തൃ ഓഹരികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദനത്തിലായതും സെന്‍സെക്‌സിനു തിരിച്ചടിയായി. ബാങ്കിങ്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ പിടിച്ചുനിന്നതു രക്ഷയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →