സേനയില്‍ 1.35 ലക്ഷം ഒഴിവ്

ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകളിലായി 1.35 ലക്ഷം പേരുടെ ഒഴിവുണ്ടെന്ന് ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍. കരസേനയിലാണ് കൂടുതല്‍ ഒഴിവുകളും- 1.18 ലക്ഷം.
സെപ്റ്റംബര്‍ 30 വരെ നാവികസേനയില്‍ 11,587 പേരുടെ ഒഴിവുണ്ടെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2022 നവംബര്‍ ഒന്നുവരെ വ്യോമസേനയില്‍ (എയര്‍മാന്‍ ആന്‍ഡ് നോണ്‍-കോംബാറ്റന്റ്) ഒഴിവുള്ള തസ്തികകളുടെ എണ്ണം 5,819 ആണ്.

കരസേനയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസേഴ്‌സ്/ഓഫീസര്‍ റാങ്കുകളിലായി 40,000 ഒഴിവുകള്‍ പരസ്യം ചെയ്തിട്ടുണ്ട്. നേവിയില്‍ 2022-ല്‍ അഗ്‌നിവീറുകള്‍ക്കായി 3,000 ഒഴിവുകള്‍ പരസ്യം ചെയ്തിട്ടുണ്ട്. വ്യോമസേനയില്‍ അഗ്‌നിവീറുകള്‍ക്കായി 3,000 ഒഴിവുകളാണ് പരസ്യം ചെയ്തത്.ജവാന്മാരുടെ തലത്തിലുള്ള എല്ലാ റിക്രൂട്ട്‌മെന്റുകളും അഗ്‌നിപഥ് പദ്ധതിക്ക് കീഴിലാണ് നടക്കുന്നതെന്ന് അജയ് ഭട്ട് പറഞ്ഞു.

മൂന്ന് സര്‍വീസുകളിലായി ഓരോ വര്‍ഷവും ശരാശരി 60,000 ഒഴിവുകള്‍ ഉണ്ടാകുന്നു. അതില്‍ ഏകദേശം 50,000 ഒഴിവുകള്‍ കരസേനയുടേതാണ്. കോവിഡ് കാരണം 2 വര്‍ഷമായി റിക്രൂട്ട്‌മെന്റ് റാലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →