റിയാദ്: ചൈനയും സൗദിയും തന്ത്ര പ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റും സൗദി രാജാവും കരാറുകൾ കൈമാറി. 08/12/22 വ്യാഴാഴ്ച വൈകിട്ടാണ് ചൈനീസ് പ്രസിഡന്റും സംഘവും റിയാദിലെ യമാമ കൊട്ടാരത്തിലെത്തിയത്.
ചൈനീസ് നേതാവ് അറബ് ബന്ധങ്ങളിൽ ഒരു ‘പുതിയ യുഗം’ പിറന്നതായി ചർച്ചയ്ക്ക് ശേഷം ചൈന പ്രതികരിച്ചു. ചൈനയും ഗൾഫ് രാജ്യങ്ങളും തമ്മിലടുക്കുന്നത് ജാഗ്രതയോടെയാണ് യുഎസ് വീക്ഷിക്കുന്നത്. ഊർജ നയത്തിൽ യുഎസുമായുള്ള സൗദി ബന്ധം ഉലയുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. സൗദി കിരീടാവകാശിയുമായി ചൈനീസ് പ്രസിഡന്റ് വിശദമായ ചർച്ച നടത്തി.

