ബിജെപിയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ​ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയം തെളിയിക്കുന്നതെന്ന് ബിജെപി വക്താവ് യമൽ വ്യാസ്

​”ഗുജറാത്തിൽ​ പാർട്ടിയുടെ ഇരട്ട എഞ്ചിൻ വികസന അജണ്ടയുടെ വിജയമാണ് 158 സീറ്റുകളിലെ ബിജെപിയുടെ വിജയമെന്ന് ബിജെപി വക്താവ് യമൽ വ്യാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപിയിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. സംസ്ഥാനത്ത് പാർട്ടി നടപ്പാക്കിയ വികസന അജണ്ടകൾക്കുള്ള വിജയമാണ് ഇത്. ഗുജറാത്തിൽ വികസന രാഷ്ട്രീയം വിജയിച്ചു എന്നും യമൽ വ്യാസ് വ്യക്തമാക്കി. .

കോൺഗ്രസ് തങ്ങളുടെ പാഠങ്ങൾ പഠിക്കണം. നെഗറ്റീവ് പൊളിറ്റിക്സ് അവരെ എവിടെയും എത്തിക്കില്ല. സംസ്ഥാനത്ത് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു.” കോൺഗ്രസിന്റെ നെഗറ്റീവ് രാഷ്ട്രീയം പരാജയപ്പെട്ടു. – യമൽ വ്യാസ് പറഞ്ഞു..

ഗുജറാത്തിൽ റെക്കോർഡ് വിജയമായി ബിജെപിയുടെ ജൈത്രയാത്ര തുടരുകയാണ്. ഇതാദ്യമായാണ് 50 ശതമാനത്തിലേറെ വോട്ടുകളുമായി ഒരു പാർട്ടി തെരഞ്ഞെടുപ്പ് വിജയിക്കുന്നത്. ബിജെപിയുടെ ഈ വിജയത്തിൽ നിർണായകമായത് സ്ത്രീകളുടെ വോട്ടാണ്. കാരണം ഗുജറാത്തിൽ ജനസംഖ്യയുടെ പകുതിയിലേറെയും സ്ത്രീകളാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം സംസ്ഥാനത്തെ 4.9 കോടി വോട്ടർമാരിൽ 2.37 കോടിയും സ്ത്രീകളാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീ വോട്ടർമാരുടെ വോട്ട് നേടുകയെന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഏറെ നിർണായകമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →