മോര്‍ബി: 140 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ തൂക്കുപാലദുരന്തമുണ്ടായ മോര്‍ബി നിയമസഭ മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപിയുടെ കാന്തിലാല്‍ അമൃതിയ ഈ മണ്ഡലം പിടിച്ചു. മോര്‍ബി ദുരന്തം ജനവിധിയെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ നേരത്തേ വന്നിരുന്നു. കണക്കുപ്രകാരം, കാന്തിലാല്‍ അമൃതിയ 82,525 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്തത്. കോണ്‍ഗ്രസിന്റെ ജയന്തിലാല്‍ പട്ടേല്‍ 43,989 വോട്ടുകള്‍ക്ക് രണ്ടാമതാണുള്ളത്. എഎപിയുടെ പങ്കജ് കാന്തിലാല്‍ റസാരിയ 14,108 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തുമുണ്ട്.
മോര്‍ബിയിലും ബിജെപി തന്നെ
