ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് എത്തുമ്പോള്‍ സെറാജ് മണ്ഡലം പിടിച്ച് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയ്റാം താക്കൂര്‍. 32,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താക്കൂറിന്റെ വിജയം. കോണ്‍ഗ്രസിന്റെ ചേത് റാമാണ് രണ്ടാമതുള്ളത്. എന്നാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജയ്റാം താക്കൂറിന്റെ ജയം അപ്രസക്തമാവും. പ്രതിപക്ഷത്തിന്റെ എല്ലാ പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും തള്ളിക്കളയുന്നതാണ് താക്കൂറിന്റെ മണ്ഡലത്തിലെ മുന്നേറ്റം. 68 സീറ്റുകളില്‍ 38 ഇടങ്ങളിലാണ് കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. 27 മണ്ഡലങ്ങളിലാണ് ബിജെപിയുടെ കുതിപ്പ്.
ഹിമാചലില്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയ്റാം താക്കൂറിന് ജയം
