ലണ്ടന്‍: മൂന്ന് പതിറ്റാണ്ട് നീണ്ട ആസൂത്രണത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനി- എസ്.കെ.എയുടെ നിര്‍മാണം തുടങ്ങി. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലായാണ് ദൂരദര്‍ശനിയുടെ ഭാഗങ്ങള്‍ സ്ഥാപിക്കുന്നത്. ആസ്ഥാനം ബ്രിട്ടനും. അന്യഗ്രഹ ജീവികള്‍ക്കായുള്ള അന്വേഷണത്തിലടക്കം എസ്.കെ.എ. സഹായകമാകുമെന്നാണ് കരുതുന്നത്. െചെന, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവയടക്കം എട്ട് രാജ്യങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്. 2028 ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ആദ്യ പതിറ്റാണ്ട് ദൂരദര്‍ശിനിയുടെ ആസൂത്രണത്തിനാണ് ചെലവിട്ടത്. തുടര്‍ന്നുള്ള 10 വര്‍ഷം സാങ്കേതികവിദ്യകള്‍ക്കായുള്ള പഠനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായിരുന്നു രൂപകല്‍പനയ്ക്കായി ചെലവിട്ടത്. 200 വലിയ ആന്റിനകളും 1.31 ലക്ഷം െഡെപ്പോള്‍ ആന്റിനകളും ചേര്‍ന്നതാണ് ദൂരദര്‍ശനി. നേരിയ റേഡിയോ തരംഗങ്ങളെപ്പോലും പിടിച്ചെടുക്കാനുള്ള ശേഷി എസ്.കെ.എയ്ക്കുണ്ട്.

