ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് എംബാപ്പെ

ദോഹ: ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.ഗോള്‍ഡന്‍ ബൂട്ട് വിദൂര സ്വപ്നങ്ങളില്‍പോലുമില്ല. താന്‍ സപ്നം കാണുന്നത് ലോകകപ്പ് മാത്രമാണ്. ഗോള്‍ഡന്‍ ബോളോ ഗോള്‍ഡന്‍ ബൂട്ടോ നേടാനല്ല ഖത്തറിലെത്തിയതെന്നും എംബാപ്പെ പറഞ്ഞു. പോളണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോളണ്ടിനെതിരായ മത്സരത്തില്‍ രണ്ടു ഗോളടിച്ച തോടെ പല റെക്കോഡുകളും യുവ സ്‌ട്രൈക്കറിന്റെ പേരിലായി. ഫ്രഞ്ച് ദേശീയ ടീമിനെ സഹായിക്കാന്‍ ഇവിടെയുണ്ടാകുമെന്നും എംബാപ്പെ പറഞ്ഞു. ‘ഈ ലോകകപ്പില്‍ അഞ്ചു ഗോളുകളുമായി എംബാപ്പെ ടോപ് സ്‌കോററായി. ഫ്രാന്‍സിന് ആയി രണ്ടു ലോകകപ്പുകളില്‍ നാലോ അതിലധികമോ ഗോളുകളടിക്കുന്ന ആദ്യ താരമെന്ന് റെക്കോഡ് എംബാപ്പെ സ്വന്തമാക്കി.

24 വയസാകുന്നതിനു മുമ്പ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന പെലെയും റെക്കോഡും എംബാപ്പെ തിരുത്തി. ലോകകപ്പ് ഗോള്‍ വേട്ടയില്‍ ലയണല്‍ മെസിക്ക് ഒപ്പമായ എംബാപ്പെ ഡീഗോ മാറഡോണ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയവരെ മറികടന്നു. 23 വയസുകാരനായ എംബാപ്പെ രണ്ടു ലോകകപ്പുകളില്‍ നിന്നാണ് ഇത്രയും റെക്കോഡുകള്‍ കുറിച്ചത്. പോളണ്ടിനെതിരേ 74-ാം മിനിറ്റില്‍ ഗോളടിച്ചതോടെ എംബാപ്പെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തി (എട്ട്). രണ്ടാം ഗോളടിച്ചതോടെ മെസിയുടെ നേട്ടത്തിനൊപ്പമെത്തി (ഒന്‍പത്). മെസിയെക്കാള്‍ കുറവ് മത്സരങ്ങള്‍ കളിച്ചാണ് എംബാപ്പെയുടെ മിന്നും നേട്ടം. 2018 ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം നേടിയപ്പോള്‍ എംബാപ്പെ നാല് ഗോളുകളടിച്ചിരുന്നു. താരത്തിന്റെ ലോകകപ്പിലെ അരങ്ങേറ്റവുമായിരുന്നു.

ടൂര്‍ണമെന്റില്‍ പെറുവിനെതിരേ നേടിയ ആദ്യ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഗോള്‍ സ്‌കോറര്‍ എന്ന നേട്ടം കുറിക്കാന്‍ സഹായിച്ചു. ബ്രസീലിയന്‍ ഇതിഹാസം പെലെയ്ക്ക് ശേഷം (1958-ല്‍ 17 വര്‍ഷവും 249 ദിവസവും) ലോകകപ്പില്‍ അഞ്ച് ഗോളുകളടിക്കുന്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ കൂടിയാണ് അദ്ദേഹം (23 വര്‍ഷവും 349 ദിവസവും). ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഗോളടിച്ചാണ് ് എംബാപ്പെ അക്കൗണ്ട് തുറന്നത്.
എംബാപ്പെ നിലപാടുകളിലും പുലിയാണെന്ന് തെളിയിച്ചിരുന്നു. ഫ്രഞ്ച് പടയില്‍ പലരും പരുക്കേറ്റ് വീണിട്ടും ടീം ഒട്ടും കിതയ്ക്കാതെ മുന്നോട്ടു പോകുന്നത് എംബാപ്പെയുടെ മാന്ത്രിക കാലുകളുടെ ബലത്തിലാണ്. പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുന്ന എംബാപ്പെയുടെ രീതികളും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. പത്രസമ്മേളനങ്ങള്‍ എംബാപ്പെ മനപൂര്‍വം ഒഴിവാക്കുകയാണ്. അതിനു കൃത്യമായ കാരണങ്ങളുമുണ്ട്. പാരീസ് സെയിന്റ് ജെര്‍മെയ്‌നിലെ കരിയറിനെക്കുറിച്ച് ചോദ്യം ചോദിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് താരം വിട്ടു നില്‍ക്കുന്നത്.

ലോകകപ്പ് തുടങ്ങും മുമ്പുതന്നെ താരം നിലപാട് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചിരുന്നു. ഫാസ്റ്റ് ഫുഡ്, മദ്യം, വാതുവയ്പ്പ് തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനിയിക്കില്ല എന്നത് എംബാപ്പെയുടെ തീരുമാനമാണ്. ഇത്തരം കമ്പനികളുടെ ചിത്രങ്ങള്‍ക്കു മുന്നില്‍നിന്നു പോലും താരം ഫോട്ടോയ്ക്ക് പോസ് ചെയ്യില്ല. പരസ്യ വരുമാനം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണു ചെലവഴിക്കുന്നത്. കോച്ച് ദിദിയര്‍ ദെഷാംപ്‌സും യുവതാരത്തിന്റെ നിലപാടിന് എതിരല്ല.

മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാര ചടങ്ങിലും ലോകകപ്പ് സ്‌പോണ്‍സര്‍ ബിഡൈ്വസര്‍ ബിയറിന്റെ പ്രമോഷണല്‍ ചടങ്ങുകളില്‍ നിന്നും എംബാപ്പെ വിട്ടു നില്‍ക്കുകയാണ്. ദ്യത്തെയും ലഹരിയെയും പ്രോത്സാഹിപ്പിക്കുന്ന ഒന്നിനോടും കൂട്ടു കൂടാനില്ലെന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഈ വിട്ടുനില്‍ക്കല്‍. സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ വന്‍ തുക പിഴ അടയ്‌ക്കേണ്ടി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →