തിരുവനന്തപുരം:വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ച തിങ്കളാഴ്ച (5.12.2022) വൈകിട്ട് 5.30ന് നടക്കും. മന്ത്രിതല ഉപ സമിതി സമര സമിതിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ച വിജയിച്ചാല്‍ മുഖ്യമന്ത്രി സമര സമിതിയുമായി സംസാരിക്കും. മുഖ്യമന്ത്രി ഉപസമിതിയിലെ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സമിതി വേണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിക്കൊപ്പം സമര സമിതി പ്രതിനിധിയും വേണം.
വിഴിഞ്ഞം: സമവായ ചര്‍ച്ച 2022 ഡിസംബര്‍ 5ന് വൈകിട്ട് 5.30ന്
