വഡോദര: ഗുജറാത്ത് നിയമസഭയിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 182 സീറ്റുകളില്‍ ബാക്കിയുള്ള 93 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. 833 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. 61 രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി.ഭാരതി അറിയിച്ചു.
26,409 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പോളിങ് ശതമാനം കുറവായിരുന്നു. നഗരത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ വിമുഖത കാണിച്ചതാണ് പോളിംഗ് കുറയാന്‍ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.
ഗുജറാത്ത് തിരഞ്ഞെടുപ്പ് 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു
