നെടുങ്കണ്ടത്ത് മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം കൈലാസപ്പാറ മെട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കൈലാസപ്പാറ മെട്ട് സ്വദേശി മാമൂട്ടിൽ ചന്ദ്രനാണ് മരിച്ചത്. ഇയാളുടെ വീടിന് സമീപമുള്ള നടപ്പുവഴിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പാറകെട്ടുകൾ നിറഞ്ഞ നടപ്പുവഴിയിൽ നിന്നും 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്. ദേഹത്ത് പലയിടത്തും പരിക്കുകൾ ഉള്ളതിനാൽ സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

കട്ടപ്പന ഡിവൈ എസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. മദ്യപിച്ച ശേഷം, നടന്ന് വരുന്ന വഴി കാൽവഴി വീണതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →