ഗാനമേളക്കിടെ. സംഘർഷം : രണ്ട് യുവാക്കൾക്ക് കുത്തേറ്റു

ഹരിപ്പാട്: നാടൻപാട്ട് ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്തെ ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങൾക്കിടെയാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ് , ശരത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ ബിപിൻ, സഹോദരനായ ബിജിലാൽ, ഇവരുടെ സുഹൃത്ത് ജിതിൻകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →