കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

ന്യൂഡല്‍ഹി: കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. രാജ്യത്തും ആഗോളതലത്തിലുമുള്ള പണപ്പെരുപ്പവും സമീപകാലത്തായുള്ള നിയന്ത്രണങ്ങളുമെല്ലാം പരിഗണിച്ചാണ് വില വര്‍ധനയിലേക്ക് നീങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. 2023 ജനുവരി മുതലാണ് വിലവര്‍ധന നിലവില്‍ വരിക.

അതേസമയം വില വര്‍ധനയില്‍ എത്ര മാറ്റം വരുമെന്നോ പുതുക്കുന്ന നിരക്കിനെ കുറിച്ചോ കമ്പനി വ്യക്തമാക്കിയിട്ടില്ല. വാഹനങ്ങളുടെ വില കുറയ്ക്കാന്‍ കമ്പനി പരമാവധി ശ്രമിച്ചിരുന്നതായും എന്നാല്‍ മറ്റ് വിലവര്‍ധനകള്‍ മറികടക്കാനായാണ് ഈ നടപടിയിലക്ക് നീങ്ങിയതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ മറ്റ് വാഹന നിര്‍മാതാക്കള്‍ മികച്ച മത്സരം കാഴ്ച വെയ്ക്കുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായി മാരുതി സുസുക്കി തന്നെയാണ് തുടരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →