ക്രിസ്റ്റീന്‍ മക്‌വി അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ഗായികയും ഗാന രചയിതാവുമായ ക്രിസ്റ്റീന്‍ മക്‌വി(79) അന്തരിച്ചു. അവരുടെ ലിറ്റില്‍ െലെസ്, എവരിവേര്‍, ഡോണ്ട് സ്‌റ്റോപ്, സേ യു ലവ് മീ, സോങ്‌ബേര്‍ഡ് എന്നീ ഗാനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. ഫ്‌ലീറ്റ്‌വുഡ് മാക്കിലൂടെയാണു ക്രിസ്റ്റീന്‍ പ്രശസ്തയായത്. ഗ്രൂപ്പിലംഗമായ ജോണ്‍ മക്‌വിയായിരുന്നു ഭര്‍ത്താവ്.1970കളിലും 1980കളിലും ലോകത്തിലെ പ്രധാന റോക്ക് ബാന്‍ഡുകളിലൊന്നായിരുന്നു ഫ്‌ലീറ്റ്‌വുഡ് മാക്ക്. 1977 ല്‍ അവര്‍ പുറത്തിറക്കിയ റൂമേഴ്‌സ് എന്ന ആല്‍ബത്തിന്റെ നാലു കോടി കോപ്പികളാണ് വിറ്റുപോയത്. 2017 ല്‍ രോഗത്തെ തുടര്‍ന്നാണ് അവര്‍ സംഗീതരംഗത്തു നിന്നു പിന്മാറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →