ഗാട്ട കുസ്തി ഡിസംബർ 2 ന് പ്രദര്‍ശനത്തിന് എത്തും

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ഗാട്ട കുസ്തി . നടൻ വിഷ്ണു വിശാല്‍ നായകനാകുന്ന ചിത്രംചിത്രം ഒരു തമിഴ്-തെലുങ്ക് ദ്വിഭാഷയാണ്.

ചെല്ല അയ്യാവു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ കുസ്തി കളിക്കാരന്റെ വേഷത്തിലാണ് വിഷ്ണു എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

വിഷ്ണു വിശാലിന്റെ വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെയും തെലുങ്ക് താരം രവി തേജയുടെ ആര്‍ടി ടീം വര്‍ക്ക്സിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ഈ ചിത്രം.തെലുങ്കില്‍ മട്ടി കുസ്തി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

വെണ്ണില കബഡി കുഴു (2009) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിഷ്ണുവിന്റെ മൂന്നാമത്തെ കായിക ചിത്രമാണ് ഈ ചിത്രം. 2014-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ, ജീവ എന്ന സിനിമ ക്രിക്കറ്റ് കളിയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളും രാഷ്ട്രീയവും കൈകാര്യം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →